Food

ഇന്ന് ഉച്ചയൂണിന് ഒരു മലബാര്‍ സ്‌പെഷ്യല്‍ കൂന്തള്‍ ഫ്രൈ ആയാലോ?

ഇന്ന് ഉച്ചയൂണിന് മലബാർ സ്പെഷ്യൽ കൂന്തൽ ഫ്രൈ ആയാലോ? വളരെ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • കൂന്തള്‍ -500ഗ്രാം
  • ഉള്ളി -1 വലുത്
  • ചെറിയഉള്ളി -6 എണ്ണം ചതച്ചത്
  • തക്കാളി -1 വലുത് അരച്ചത്
  • പച്ച മുളക് -3 എണ്ണം
  • വെളുത്തുള്ളി -10 എണ്ണം അരിഞ്ഞത്
  • ഇഞ്ചി -2 ടീസ്പൂണ്‍ അരിഞ്ഞത്
  • കറിവേപ്പില
  • കശ്മീരി മുളക് -2 ടേബിള്‍ സ്പൂണ്‍
  • മല്ലി പൊടി – 1 ടീസ്പൂണ്‍
  • ഗരം മസാല -1/2 ടീ സ്പൂണ്‍
  • തേങ്ങ -1 കപ്പ്
  • കുരുമുളക് തരുതരുപ്പായി പൊടിച്ചത് – 2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ
  • മല്ലി ഇല
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

കൂന്തള്‍ വൃത്തിയാക്കി വട്ടത്തില്‍ മുറിച്ചു വെക്കുക. അരച്ച തക്കാളി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ കശ്മീരി മുളകുപൊടി, കറിവേപ്പില, കുറച്ച് ഗരംമസാല എന്നിവ കുറച്ചു വെള്ളവും ചേര്‍ത്ത് വെള്ളം വറ്റിയ പരുവത്തില്‍ വേവിക്കുക. തേങ്ങയും കുറച്ചു മുളകുപൊടിയും കറിവേപ്പിലയും നന്നായി കൈ കൊണ്ട് തിരുമ്മി വെക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തിരുമ്മി വെച്ച തേങ്ങ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചി അരിഞ്ഞതും ചെറിയ ഉള്ളിയും ചേര്‍ത്തു വഴറ്റുക. ഉള്ളി കൊത്തി അരിഞ്ഞതും പച്ചമുളകും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഉള്ളി ഒന്ന് വാടിയതിനു ശേഷം മല്ലിപ്പൊടി, ഗരം മസാല, കറിവേപ്പില ചേര്‍ത്ത് നന്നായി വറുക്കുക. ശേഷം, വേവിച്ചു വെച്ചിരിക്കുന്ന കൂന്തള്‍ ചേര്‍ക്കുക. ഇതിലേക്ക് തേങ്ങ വറുത്തതും കുരുമുളകു പൊടിച്ചതും ചേര്‍ക്കുക. തീ ഓഫ് ചെയ്തു നന്നായി യോജിപ്പിക്കുക. മല്ലി ഇല ചേര്‍ത്ത് ഒന്ന് കൂടി യോജിപ്പിക്കാം. കൂന്തള്‍ ഫ്രൈ തയ്യാര്‍.