Thiruvananthapuram

റാഗ്ബാഗില്‍ ജയ ജെയ്റ്റ്‌ലി ഒരുക്കുന്ന ക്രാഫ്റ്റ് ബസാറും, ഓര്‍വെല്ലിന്റെ അനിമല്‍ ഫാം

ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ ജയ ജെയ്റ്റ്‌ലിയെ നമുക്കറിയാം, എന്നാല്‍ അവര്‍ ഇന്ത്യയിലെ പരമ്പരാഗത കര കൗശല മേഖലയില്‍ സമര്‍പ്പിത പ്രവര്‍ത്തനം നടത്തുന്ന അപൂര്‍വ വ്യെക്തിത്വം കൂടിയാണ്. ക്രാഫ്റ്റ് വില്ലേജ് സങ്കടിപ്പിക്കുന്ന ഒന്നാമത് റാഗ്ബാഗ് ഫെസ്റ്റിവലില്‍ ജയ ജെയ്റ്റ്‌ലി ക്യൂറേറ്റ് ചെയുന്ന വിപുലമായ ഒരു ക്രാഫ്റ്റ് ബസാര്‍ ഒരുക്കീട്ടുണ്ട് . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പത്തി മൂന്നു പരമ്പരാഗത കരകൗശല സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. കൈത്തറി വസ്ത്രങ്ങള്‍ , അപൂര്‍വ ഡിസൈന്‍ ആഭരണങ്ങള്‍ , ഗൃഹാലങ്കാര വസ്തുക്കള്‍ മറ്റു മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശന വില്പന മേളയാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 14 മുതല്‍ 19 വരെയാണ് മേള . ടിക്കറ്റുകള്‍ ബുക്മൈഷോയില്‍ ലഭ്യമാണ് .

അതോടൊപ്പം റാഗബാഗില്‍ ഓര്‍വെല്ലിന്റെ അനിമല്‍ ഫാം നാടകവും അരങ്ങേറും. കണ്ടു ശീലിച്ച രംഗവിഷ്‌കാരങ്ങളെ ചോദ്യം ചെയുന്ന ഒരു തെരുവ് പ്രകടനമാണ് ഈ നാടകത്തെ സവിശേഷമാക്കുന്നത്. പന്നി വളര്‍ത്തു കേന്ദ്രത്തെ പശ്ചാത്തലമാക്കിയ ഈ നാടകത്തിനു ഓര്‍വെല്ലിന്റെ പരിഹാസ്യമായ അന്യോപദേശത്തിന്റ മുഴക്കമുണ്ട്. കൃത്രിമമായി സൃഷ്ടിച്ച ഒരു ആദര്‍ശലോകത്തില്‍ വലിയ പന്നികള്‍ കറുത്ത യഥാര്‍ത്ഥങ്ങളെ മറച്ചു വെച്ച് ചെറിയ പന്നികളെ അനുസരണ പഠിപ്പിക്കുന്നു. അവര്‍ക്കിടയിലെ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തുകയും നിസ്സഹായരായ അവര്‍ക്ക് മേലെ അധിപത്യം സ്ഥാപിക്കുകയും ചെയുന്നു. കൃതിമരൂപങ്ങളും കറുത്തഹാസ്യവും നാടകത്തിന്റെ അപാരസാധ്യതകളില്‍ തെളിച്ചമുള്ള ദൃശ്യാനുഭവമാക്കുന്നു അനിമല്‍ സ്‌കൂളിനെ. പോളണ്ടില്‍ നിന്നെത്തുന്ന അനിമല്‍ സ്‌കൂള്‍ എന്ന ഈ നാടകം 40 മിനുട്ട് ആണ്. ജനുവരി 14-19 വരെ കോവളം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന റാഗ്ബാഗ് മേളയ്ക്ക് ടിക്കറ്റ് ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

Latest News