ഒരു ഗ്ലാസ് കട്ടനും നല്ല ചൂട് പരിപ്പുവടയും ഉണ്ടെങ്കിൽ പൊളിക്കും അല്ലെ, വളരെ എളുപ്പത്തിൽ രുചികരമായി പരിപ്പുവട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- തുവരപ്പരിപ്പ് – ഒരു കപ്പ്
- ചെറിയ ഉള്ളി – 4 എണ്ണം
- വറ്റല്‍ മുളക് – ഒന്ന്
- ഇഞ്ചി – ചെറിയ ഒരു കഷണം
- കറിവേപ്പില – ഒരു തണ്ട്
- കായം – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂര്‍ കുതിര്‍ക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പില്‍ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങള്‍ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റല്‍മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത ശേഷം ഈ മിശ്രിതത്തില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കുക. ഉരുളകളെ കയ്യില്‍ വച്ച് അമര്‍ത്തി പരന്ന രൂപത്തിലാക്കി എണ്ണയില്‍ വറുത്തുകോരുക.