കഴിഞ്ഞ ഒരാഴ്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളില്‍ പെട്ട അധ്യാപകര്‍, തങ്ങളുടെ സംഘടന ഏറ്റെടുത്ത സബ്കമ്മിറ്റികളുടെ ഭാഗമായി നിന്നുകൊണ്ട് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ഫലമായാണ് 15000 ത്തില്‍ പരം വരുന്ന വിദ്യാര്‍ത്ഥികല്‍ പങ്കെടുത്ത കാലമാമാങ്കം ഇത്ര വിജയത്തിലേക്ക് എത്തിയത്. കാര്യം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കറിവേപ്പിലയുടെ വിലയായി.
സമാപന സമ്മേളനവേദി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന ഒരു രീതി ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് കണ്ടത്. സമാപന സമ്മേളനം നടക്കുന്ന വേദിയില്‍ എത്തിയ സബ്കമ്മിറ്റി കണ്‍വീനര്‍മാരെ പോലീസിനെ ഉപയോഗിച്ച് അവിടെ നിന്ന് ബലമായി അപമാനിച്ച് ഇറക്കിവിടുന്ന സംസ്‌കാരശൂന്യമായ പ്രവര്‍ത്തിക്കും ഇന്നലെ സമാപനവേദി സാക്ഷ്യം വഹിച്ചു. വേദിയില്‍ മാത്രമല്ല സദസ്സിന്റെ മുന്‍നിരയില്‍പോലും ഇവര്‍ക്ക് സീറ്റ് അനുവദിക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായ ഈ പ്രവര്‍ത്തി അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുംഏറെ വേദനാജനകമായി.
മേള തുടങ്ങി കഴിയുന്നതുവരെ ഏറെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പെരുമാറിയിരുന്നവര്‍ മേള സമാപിച്ച ഉടനെ തന്നെ അതിനുവേണ്ടി പ്രയത്‌നിച്ച, മേളയുടെ വിജയശില്പികളായ അധ്യാപകരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കണ്‍വീനര്‍മാര്‍ക്ക് ഒരുക്കിയ പ്രശംസ ഫലകവും ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്. ഇത് വിദ്യാഭ്യാസ വകുപ്പിന് തന്നെ ഏറെ അപമാനം ഉണ്ടാക്കുന്ന ലജ്ജാവഹമായ ഒരു പ്രവര്‍ത്തി ആയിപ്പോയി എന്നും, ഇതിലുള്ള ശക്തമായ പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും KPSTA സംസ്ഥാന സമിതി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ ഭാരവാഹികളായ ഷാഹിദ റഹ്മാന്‍, എന്‍ രാജ്‌മോഹന്‍, കെ രമേശന്‍, ബി സുനില്‍കുമാര്‍, ബി ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സാജു ജോര്‍ജ്, പി എസ് ഗിരീഷ് കുമാര്‍, പി വി ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജി.കെ ഗിരീഷ് , വര്‍ഗീസ് ആന്റണി, ജോണ്‍ ബോസ്‌കോ, പി എസ് മനോജ്, പി വിനോദ് കുമാര്‍, പി എം നാസര്‍, എം കെ അരുണ എന്നിവര്‍ സംസാരിച്ചു.
CONTENT HIGH LIGHTS; 63rd Kerala School Arts Festival Complete Success: KPSTA Says Teachers Who Conducted Mela Disrespectful