Food

ചപ്പാത്തിക്കും പൂരിക്കുമെല്ലാം ഒപ്പം കഴിക്കാൻ ടേസ്റ്റി വെജിറ്റബിള്‍ കുറുമ

ചപ്പാത്തിക്കും പൂരിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു വെജിറ്റബിൾ കുറുമാ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ക്യാരറ്റ് – 1 മീഡിയം അരിഞ്ഞത്
  • കോളിഫ്‌ലവര്‍ – 1/2 കപ്പ് ഇതളുകളാക്കിയത്
  • ബീന്‍സ് – 1/2 കപ്പ് അരിഞ്ഞത്
  • ഉരുളക്കിഴങ്ങ് – 1 മീഡിയം അരിഞ്ഞത്
  • ഗ്രീന്‍പീസ് – 1/2 കപ്പ്
  • തക്കാളി – 1 വലുത്
  • സവാള – 1 വലുത് അരിഞ്ഞത്
  • ഇഞ്ചി – 1 ടീസ്പൂണ്‍
  • വെളുത്തുള്ളി – 1 ടീസ്പൂണ്‍
  • തേങ്ങ – 1/2 കപ്പ്
  • കശുവണ്ടി – 10 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • മല്ലി – 1ടീസ്പൂണ്‍
  • പെരുംജീരകം – 1/2 ടീസ്പൂണ്‍
  • വഴനയില – 1എണ്ണം
  • ഗ്രാമ്പൂ – 4 എണ്ണം
  • ഏലയ്ക്കായ – 2 എണ്ണം
  • കറുവപ്പട്ട – 1 ഇഞ്ച് നീളത്തില്‍
  • എണ്ണ – 2 ടേബിള്‍സ്പൂണ്‍
  • വെള്ളം – 3 1/4 കപ്പ്
  • മുളകുപൊടി – 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
  • മല്ലിയില – 3 ടേബിള്‍സ്പൂണ്‍ അരിഞ്ഞത്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വഴനയില, ഗ്രാമ്പൂ, ഏലയ്ക്കായ, കറുവപ്പട്ട എന്നിവ എണ്ണയില്‍ ഇട്ട് ഇളക്കുക ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം ക്യാരറ്റ്, കോളിഫ്‌ലവര്‍, ബീന്‍സ്,ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് ഇളക്കി രണ്ട് കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് വേവിക്കുക.

ഒരു മിക്‌സിയുടെ ജാറില്‍ തേങ്ങ തിരുമ്മിയത്, കശുവണ്ടി, പച്ചമുളക്, മല്ലി, പെരുംജീരകം എന്നിവ കാല്‍ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തേങ്ങ വേവിച്ചെടുത്ത പച്ചക്കറിയില്‍ ചേര്‍ത്ത്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വച്ച് അഞ്ച് മിനിറ്റ് തിളപ്പിച്ച് കറി കുറുകി വരുമ്പോള്‍ മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം. വെജിറ്റബിള്‍ കുറുമ റെഡി.