Food

എളുപ്പത്തിലൊരു അയല കറി വെച്ചാലോ?

ഉച്ചയൂണിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മീൻ കറി വെച്ചാലോ? കിടിലൻ സ്വാദിൽ ഈ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • അയല- 1കിലോ
  • സവാള-2
  • ഇഞ്ചി-ഒരു കഷ്ണം
  • വെളുത്തുള്ളി-6,7
  • കാശ്മീരി മുളക് പൊടി- രണ്ടര ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി-അരസ്പൂണ്‍
  • വാളന്‍ പുളി-കുറച്ച്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2, 3സ്പൂണ്‍
  • കറിവേപ്പില- കുറച്ച്

തയാറാക്കുന്ന വിധം

മീന്‍ കഴുകി മുറിച്ചു വൃത്തിയാക്കുക. സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ തീരെ കനം കുറച്ച് മുറിക്കുക. ഒരു മണ്‍ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ഒരു പാത്രത്തില്‍ മുളക് പൊടി കുറച്ച് വെള്ളം ഒഴിച്ച് കട്ടിയായി കലക്കി വഴറ്റിയതില്‍ ചേര്‍ത്ത് നല്ലോണം വഴറ്റുക. ശേഷം പുളി പിഴിഞ്ഞത് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് വേവിക്കുക. സവാള വെന്തു തുടങ്ങുമ്പോള്‍ മീന്‍ ചേര്‍ത്ത് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക. അവസാനം കുറച്ച് കറിവേപ്പില ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് മിക്‌സ് ചെയ്യുക.