Kerala

സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണു; കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം | kannur ksrtc accident

സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു

കണ്ണൂർ: സ്കൂട്ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ചേരാരി സ്വദേശി ആകാശ് ആണ് മരിച്ചത്. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയാണ് ആകാശ്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റി.

CONTENT HIGHLIGHT: kannur ksrtc accident