ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ വണ്‍ പ്ലസ് 13 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുകയാണ്. വണ്‍പ്ലസ് 13ആര്‍ മോഡലും ഒപ്പം പുറത്തിറക്കിയിട്ടുണ്ട്. 69999 രൂപയിലാണ് വണ്‍പ്ലസ് 13 ന്റെ വില ആരംഭിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റില്‍ വലിയ ബാറ്ററിയും മെച്ചപ്പെട്ട ക്യാമറയുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
വണ്‍പ്ലസ് 12 നോട് സാമ്യതകള്‍ ഏറെയുണ്ടെങ്കിലും ചില മാറ്റങ്ങള്‍ പുതിയ ഫോണിനുണ്ട്. പുതിയ കളര്‍ ഓപ്ഷനുകള്‍, മൂന്ന് സെന്‍സറുകളും ഫ്‌ളാഷും അടങ്ങുന്ന വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂള്‍. കര്‍വ്ഡ് സ്‌ക്രീനിന് പകരം ഫ്‌ളാറ്റ് സ്‌ക്രീന്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ലെതര്‍, ഗ്ലാസ് ഫിനിഷുകളില്‍ ഫോണ്‍ ലഭ്യമാണ്. വണ്‍പ്ലസ് 12 ലേത് പോലെ 6.82 ഇഞ്ച് 120 ഹെര്‍ട്‌സ് ക്യുഎച്ച്ഡി+ ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 13 ന്. 4500 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസുണ്ട്. കര്‍വ്ഡ് ഡ്‌സ്‌പ്ലേയ്ക്ക് പകരം ഫ്‌ളാറ്റ് ഡിസ്‌പ്ലേയാണ്. ഗ്ലൗസ് ഉപയോഗിച്ചും സുഗമമായി ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കാനാവും. സെറാമിക് ഗാര്‍ഡ് കോട്ടിങ് സംരക്ഷണമാണ് ഡിസ്‌പ്ലേയ്ക്ക്.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റാണിതില്‍. എല്‍പിഡിഡിആര്‍5എക്‌സ് റാം, യുഎഫ്എസ് 4.0 സ്റ്റോറേജ് എന്നിവയാണുള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 15 ആണ് ഫോണില്‍. നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.</p><p>വണ്‍പ്ലസ് 13 ല്‍ 6000 എംഎഎച്ച് ബാറ്ററിയാണ്. മുന്‍ പതിപ്പില്‍ 5400 എംഎഎച്ച് ആയിരുന്നു. 100 വാട്ട് വയേര്‍ഡ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും ഇത് പിന്തുണയ്ക്കും. 50 എംപി എല്‍വൈടി പ്രധാന ക്യാമറ പുതിയ പതിപ്പില്‍ നിലനിര്‍ത്തി. ടെലിഫോട്ടോ ലെന്‍സും അള്‍ട്രാ വൈഡ് സെന്‍സറും 50 മെഗാപിക്‌സലായി ഉയര്‍ത്തി. 60 എഫ്പിഎസില്‍ 4കെ റെക്കോര്‍ഡിങ് സാധ്യമാണ്. 32 എംപി ഫ്രണ്ട് ക്യാമറയാണിതില്‍.
നേരത്തെ സൂചിപ്പിച്ച പോലെ 69999 രൂപയ്ക്കാണ് വണ്‍ പ്ലസ് 13 ന്റെ ബേസ് മോഡലായ 12 ജിബി റാം+256 ജിബി സ്‌റ്റോറേജ് വില്‍പനയ്‌ക്കെത്തുക. 16 ജിബി + 512 ജിബി പതിപ്പിന് 76999 രൂപയും 24 ജിബി+ 1ടിബി മോഡലിന് 89999 രൂപയും ആണ് വില. ജനുവരി 10 മുതല്‍ ആമസോണിലും മറ്റ് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും വണ്‍പ്ലസ് 13 വില്‍പനയ്‌ക്കെത്തും.
വണ്‍പ്ലസ് 13ആര്‍ വിപണിയിലെത്തുക ജനുവരി 13നും. വില്‍പനയുടെ ആരംഭത്തിലെ ഓഫര്‍ എന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വണ്‍പ്ലസ് 13 ഫോണ്‍ വാങ്ങിയാല്‍ 5000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. അതേസമയം വണ്‍പ്ലസ് 13ആര്‍ ആണ് വാങ്ങുന്നതെങ്കില്‍ ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വരെയാണ് കിഴിവ്. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. ട്രേഡ്-ഇന്‍ സംവിധാനം വഴി എക്‌സ്‌ചേഞ്ച് സൗകര്യവും വണ്‍പ്ലസ് ഒരുക്കിയിട്ടുണ്ട്. വണ്‍പ്ലസ് 13 വാങ്ങാന്‍ 7000 രൂപ വരെയും വണ്‍പ്ലസ് 13ആര്‍ വാങ്ങാന്‍ 3000 രൂപ വരെയും എക്സ്ചേഞ്ച് ബോണസ് ലഭിക്കും.