കോഴിക്കോട് ബീച്ചിലെ കുറ്റിച്ചിറ മിഷ്കാൽ മസ്ജിദിന് സമീപമുള്ള എടലെ ഹോട്ടൽ, അതിൻ്റെ പേരു പോലെ തന്നെ ഒരു ചെറിയ “ഇട” യുടെ ഉള്ളിലാണ്. കോഴിക്കോട്ടെ മികച്ച റെസ്റ്റോറൻ്റുകളിൽ ഒന്ന്. നിങ്ങൾ ഒരു ഭക്ഷണപ്രിയൻ ആണെങ്കിൽ തീർച്ചയായും ഇവിടെ സന്ദർശിക്കേണ്ടതുണ്ട്.
അതിരാവിലെ കിട്ടുന്ന ബീഫിനും ഉപ്പുമാവിനുമുല്ല രുചി, ആഹാ! അത് ആസ്വദിച്ച് തന്നെ അറിയണം. എരിവുള്ള ബീഫ് കറിക്കൊപ്പം കിട്ടുന്ന നല്ല ചൂടുള്ളതും നനുത്തതുമായ ഉപ്പുമാവ്, കിടിലൻ സ്വാദാണ്! ബീഫിനും ഉപ്പുമാവിനും പ്രസിദ്ധമാണ് ഇവിടെ എന്ന് തന്നെ പറയാം. പുലർച്ചെ 5.00 മണിക്ക് കട തുറക്കുന്നു, സൂര്യോദയത്തിന് മുമ്പുതന്നെ ഭക്ഷണസ്ഥലം ഉപഭോക്താക്കളെക്കൊണ്ട് നിറഞ്ഞിരിക്കും.
നന്നായി അരിഞ്ഞ ബീഫ് കഷണങ്ങൾ നന്നായി പാകം ചെയ്തു കിട്ടുന്നു, അത് കഴിക്കുമ്പോഴുള്ള സന്തോഷം, പറയാതിരിക്കാൻ വയ്യ… അതിന്റെ കൂടെ കഴിക്കാൻ നല്ല ആവി പറക്കുന്ന പുട്ടും നല്ല സോഫ്റ്റ് പഴംപൊരിയും. കുരുമുളകിൻ്റെ രുചി ബീഫ് റെസിപ്പികളിൽ പ്രേത്യേകം എടുത്തുനിൽക്കുന്നുണ്ട്. അതാണ് പാചകത്തിന് യഥാർത്ഥ രുചി നൽകുന്നത്. വ്യത്യസ്‌ത സ്‌നാക്‌സ് ഇനങ്ങളും മൃദുവും ക്രിസ്‌പിയുമായ പറോട്ട പോലെയുള്ള മറ്റ് പ്രാതൽ വിഭവങ്ങളും ഇവിടെനിന്നും കഴിക്കാം.
എല്ലാത്തരം പ്രായക്കാർക്കും ഇഷ്ട്ടപെടുന്ന ഭക്ഷണം. മനസറിഞ്ഞു ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിൽ ഒരുതവണ എങ്കിലും ഇവിടെ എത്തിച്ചേരേണ്ടതാണ്. കോഴിക്കോട് സന്ദർശിക്കുമ്പോൾ എടേലെ ഹോട്ടൽ ആരും മിസ് ആക്കേണ്ട, കിടിലൻ സ്വാദാണ് ഇവിടത്തെ ഭക്ഷണത്തിന്.
കുറ്റിച്ചിറ കുളത്തിന് എതിർവശത്ത്, ഹൽവ ബസാർ റോഡിലേക്ക് പ്രവേശിക്കുക, അവിടെ നിന്ന് ആദ്യത്തെ ഇടത് വശത്ത് എടേലെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്ന ഒരു ഇടവഴി കാണാം.
സ്ഥലം : മിഷ്കാൽ പള്ളിക്ക് സമീപം, കുറ്റിച്ചിറ, കോഴിക്കോട്, കേരളം 673001
ഫോൺ : 0495 490 2401