പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ഫയര്‍ഫോഴ്സ് ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ച് ഗുരുതരമായ ചട്ടലംഘനമാണെന്ന് സ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പമ്പ പോയിന്റിൽ നിയോഗിച്ച ഉദ്യോഗസ്ഥര്‍, ഡിസംബര്‍ 28-ന് 10.45ന് ഡ്യൂട്ടി സമയത്ത് പമ്പാ കെഎസ്ഇബിയുടെ ചാർജ്ജിംഗ് സെന്ററിൽ ഉൾവശത്ത് കാറിലിരുന്ന് പരസ്യമായി മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു.
പമ്പ എസ്ഐ ആണ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുരുതരമായ കൃത്യവിലോപം, പെരുമാറ്റ ചട്ടലംഘനം, എന്നീ കുറ്റങ്ങൾ ഇവര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യമായി. അതിനാൽ ഇവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിര്‍ത്തി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യുകയാണെന്നും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു
CONTENT HIGHLIGHT: fire force officers drunk on duty