Kerala

അടുത്ത കലോത്സവത്തില്‍ കൂടുതല്‍ പാരമ്പര്യ കലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍:കലോത്സവം വന്‍ വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത കലോത്സവത്തില്‍ കൂടുതല്‍ പാരമ്പര്യ കലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലകള്‍ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം വിദ്യാര്‍ത്ഥികള്‍ക്ക് ചിലവാകുന്നുണ്ട്. അത് മൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത് എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍,സബ് ജില്ലാ, ജില്ലാതല മത്സരങ്ങള്‍ക്ക് ഏകീകൃത ഘടനയും സുതാര്യതയും ഉറപ്പു വരുത്താന്‍ കലോത്സവ മാന്വല്‍ വീണ്ടും പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കും.സ്‌കൂള്‍,സബ് ജില്ലാ, ജില്ലാതല മത്സരങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാവും പരിഷ്‌കരണങ്ങളെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് അടുത്തവര്‍ഷം മുതല്‍1000 രൂപയില്‍ നിന്ന് 1500 രൂപയാക്കും.കേരള സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിച്ചു.

CONTENT HIGH LIGHTS; The matter of including more traditional arts in the next Kalatsavam is under consideration: Education Minister thanked all those who worked hard to make the Kalatsavam a grand success.