Health

വണ്ണം കുറയ്ക്കാന്‍ പറ്റുന്നില്ലേ ? അശ്വഗന്ധ നിങ്ങളെ സഹായിക്കും !

ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും, അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും ഉറക്കമില്ലായ്മയും വ്യായാമക്കുറവുമെല്ലാമാണ് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നത്. വണ്ണം കുറയ്ക്കാന്‍ പലവിധ വര്‍ക്ക് ഔട്ടുകളും, ഡയറ്റുകളുമെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടവരാണോ നിങ്ങള്‍? എന്നാൽ നിരാശപ്പെടേണ്ട. ശരീരഭാരം കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. ആയുര്‍വേദപാരമ്പര്യത്തില്‍ ഏറെഗുണങ്ങളുള്ള ഔഷധസസ്യമാണ് അശ്വഗന്ധ. ഈ സസ്യം ശരീരഭാരം കുറയ്ക്കാന്‍ വളരെയേറെ സഹായകരമാണ്. അത് എങ്ങനെയെന്ന് നോക്കാം.

അശ്വഗന്ധ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. മെറ്റബോളിസവും ഊര്‍ജ്ജനിലയും വേഗത്തിലാക്കാന്‍ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു.ശരീരത്തില്‍ അടിഞ്​ഞുകൂടിയിരിക്കുന്ന കൊഴുപ്പുകളെ എരിച്ചുകളയാനും ഇവ സഹായിക്കുന്നു. മാനസിക സമ്മര്‍ദമാണ് ശരീരഭാരം കൂടാനുളള കാരണങ്ങളിലൊന്ന്. സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ചിലര്‍ അമിതമായി ഭക്ഷണം കഴിക്കുന്നു. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. അശ്വഗന്ധ സമ്മർദ്ദം ഒഴിവാക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാനും സഹായകരമാണ് അശ്വഗന്ധ.ശരീരഭാരം കുറയ്ക്കാന്‍ നല്ല ദഹനം ആവശ്യമാണ്.ദഹനം ക്രമീകരിക്കുക വഴി ശരീരഭാരം കുറയ്ക്കാനും അശ്വഗന്ധയ്ക്കാകുന്നു.

അശ്വഗന്ധ ക്യാപ്‌സ്യൂൾ രൂപത്തിൽ വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ അശ്വഗന്ധ ഇലകള്‍ ഉണക്കിപൊടിച്ച് കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ദിവസവും ഇത് കഴിക്കണം. കൂടാതെ ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ ഉണക്കിയ അശ്വഗന്ധ ഇലകൾ ചേർത്തും കഴിക്കാം. രുചിക്കായി അൽപം തേനോ ഏലക്കയോ ചേര്‍ക്കാവുന്നതാണ്. ദിവസവും അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

Latest News