Thiruvananthapuram

ഭരണ കൂട ഭീകരതകൾക്കെതിരേ പ്രതികരിക്കുന്നവരാകണം എഴുത്തുകാർ: കെ മുരളീധരൻ

ഭരണകൂട ഭീകരതകൾക്കെതിരേ പ്രതികരിക്കുന്നവരാകണം എഴുത്തുകാരെന്ന് മുൻ കെ. പി. സി. സി പ്രസിഡൻ്റ് കെ മുരളീധരൻ അഭിപ്രായപെട്ടു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ കെ.പി. സി.സി. യുടെ ഔദ്യോഗിക പുസ്തക പ്രസാധന വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം പരിശോധിച്ചാൽ ഭരണാധി വർഗ്ഗത്തിൻ്റെ തെറ്റുകൾ തിരുത്തുന്നതിലും പുതിയ സാംസ്കാരിക ബോധം പൊതുജനങ്ങളുടെ ഇടയിൽ വളർത്തി എടുക്കുന്നതിനും എഴുത്തുകാർ വഹിച്ച പങ്ക് വലുതാണെന്നും മുരളീധരൻ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിച്ച് ഭരണക്കാർക്ക് അനുകൂലമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ‘ അതിനെതിരേ പ്രതിരോധം സൃഷ്ടിക്കുവാൻ എഴുത്തുകാർക്കാവണം.

വായനാശീലത്തെ സംബന്ധിച്ചും ഇന്ന് ഏറെ പറയുവാനുണ്ട്. ഫാഷനു വേണ്ടിയുള്ള വായനകൾ ഇന്ന് നടക്കുന്നുണ്ട്. ഇതിനപ്പുറം ഗൗരവമുള്ള വായനകളെ പ്രോത്സാഹിപ്പിക്കുവാൻ ഇത്തരം പുസ്തക മേളകൾക്കാവുമെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. സാംസ്കാരിക രംഗത്ത് ഇടതു ബദലായി പ്രിയദർശിനി പബ്ലിക്കേഷൻസ് മാറിയിട്ടുള്ളതായും മുരളീധരൻ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലേക്ക് പ്രിയദർശിനി പബ്ലിക്കേഷൻസ് വളർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രിയദർശിനിയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനായത് പ്രത്യേകം എടുത്തു പറയുന്നു.പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവും പ്രമുഖ നോവലിസ്റ്റുമായ ഡോ. ജോർജ് ഓണക്കൂർ ,എഴുത്തുകാരി കെ.എ. ബീന ,മുൻ പ്രോ- വൈസ് ചാൻസിലർ ഡോ. എം. വീരമണികണ്ഠൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതി.

ബുക്ക് ക്ലബ്ബ് സംസ്ഥാന കോർഡിനേറ്റർ കെ.എസ്. ചന്ദ്രാനന്ദ് ,സാഹിത്യ സദസ് കോർഡിനേറ്റർ.ഒറ്റ ശേഖരമംഗലം വിജയകുമാർ ,ഡോ. ജോസ് പാറക്കടവിൽ ,ഹം ജയറാം എന്നിവർ പ്രസംഗിച്ചു. മുൻ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ എം. ജയറാം വിവർത്തനം ചെയ്ത ടാഗോറിൻ്റെ മൂന്ന് നാടകങ്ങൾ , തുരുത്തിക്കാട് ബി.എ. എം കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ ,ബി ബിന സി.ആർ എഴുതിയ ഉണ്ണിക്കുട്ടൻ്റെ പുസ്തക പുര എന്നിവയാണ് പ്രകാശനം ചെയ്ത പുസ്തകങ്ങൾ.

CONTENT HIGH LIGHTS; Writers should be the ones who react against the atrocities of the regime. K Muralidharan

Latest News