Kerala

ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി പിടിയിലായത് സന്നിധാനത്ത് നിന്ന് | accused arrested from sabarimala

2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്

പത്തനംതിട്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ശബരിമലയിൽ നിന്ന് പിടികൂടി. മധുര സ്വദേശി രാജു ആണ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ പാലിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെയാണ് ശബരിമല സന്നിധാനത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഒന്നര കിലോ കഞ്ചാവുമായി 2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥലം വിടുകയായിരുന്നു. ശബരിമലയിൽ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലിയിലായിൽ പ്രവേശിച്ച പ്രതിയുടെ ഫോണ്‍ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതി സന്നിധാനത്തുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.