എല്ലാ വീടുകളിലെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈച്ച ശല്യം. എത്ര വ്യത്തിയാക്കിയിട്ടാലും ധാരാളം ഈച്ചകളാണ് പാറി പറന്ന് നടക്കുന്നത്. ഭക്ഷണ സാധനങ്ങളിലും മറ്റും എപ്പോഴും ഈച്ച വന്നരിക്കുന്നത പലപ്പോഴും ആർക്കും അത്ര ഇഷ്ടപ്പെടാറില്ല. ഈച്ചകളെ തുരത്താൻ എന്തൊക്കെ പരീക്ഷിച്ചിട്ടും യാതൊരു പ്രയോജനവുമില്ലാതെ പൊറുതി മുട്ടുന്നവരായിരിക്കും പലരും. വീട്ടിലെ അടുക്കളയിലും വരാന്തയിലുമൊക്കെ ചുറ്റി തിരിയുന്ന ഈച്ചകളെ തുരത്താൻ കുറച്ച് പൊടികൈ പരീക്ഷിച്ച് നോക്കാം.
തുളസി
ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.
ഗ്രാമ്പൂ
എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക. ഇത് കുറച്ച് നേരം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഗന്ധം ഈച്ചയെ ഒഴിവാക്കും.
സുഗന്ധദ്രവ്യങ്ങള്‍
കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്.
ഈച്ചക്കെണി
ഈച്ചയെ ഓടിക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം ആണിത്. കുപ്പിയില്‍ ശര്‍ക്കരയോ പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിക്കാം.. ഇതെല്ലാം തന്നെ ഈച്ചകളെ ആകർഷിക്കുന്നവയാണ്. അതിനാൽ ഇതൊരു ഈച്ചക്കെണിയായി ഉപയോഗിക്കാവുന്നതാണ്.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.
ഓറഞ്ച്
ഓറഞ്ച് തൊലി ഈച്ചയെ ഓടിക്കും. ഓറഞ്ച് തൊലിയ്ക്കു മുകളില്‍ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയില്‍ പല സ്ഥലത്തു വച്ചാല്‍ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാം.