കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്നും താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍നിന്ന് മാറ്റി. എം.എല്‍.എയുടെ നില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വാര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല.
തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റ് ചികിത്സകളുമായി മുന്നോട്ടുപോവാന്‍ അധികൃതര്‍ക്ക് സാധിക്കും. ആരോഗ്യാവസ്ഥയെ സംബന്ധിച്ച് മെല്ലെ മെല്ല ജീവിതത്തിലേക്ക് എം.എല്‍.എ തിരിച്ചുവരുകയാണെന്ന് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അപകടം നടന്ന് പതിനൊന്നാം ദിവസമാണ് ഉമതോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയത്. ഡിസംബര്‍ 29-ന് ആയിരുന്നു ഉമതോമസ് എം.എല്‍.എ കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് 15 അടി താഴേക്ക് വീഴുന്നത്. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതോടെ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
CONTENT HIGHLIGHT: uma thomas mla has changed from icu