ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി പുതുശ്ശേരിക്കണ്ടി ഗഫൂര്‍ ആണ് മരിച്ചത്. മരുതോങ്കരയിലെ മുള്ളന്‍കുന്ന്-പശുക്കടവ് റോഡില്‍ സെന്റര്‍മുക്കില്‍ വച്ചാണ് അപകടമുണ്ടായത്. ഉടൻ ഗഫൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പശുക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ഗഫൂര്‍ സഞ്ചരിച്ച ബൈക്കില്‍ പശുക്കടവില്‍ നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഇടിക്കുകയായിരുന്നു.
STORY HIGHLIGHT: bike rider dies after collide with jeep