മലയാളികളുടെ ദിവസം തുടങ്ങുന്നത് ചായയിൽ നിന്നാണ്. അതിരാവിലെ ചായ കുടിക്കുന്ന പതിവ് പലർക്കും കാണും. എന്നാൽ ദിവസവും പാൽ ചായ കുടിക്കുന്നത് ആരോഗ്യപ്രദമല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാൽ ചായക്ക് പകരം ചെമ്പരത്തി ചായ ശീലമാക്കു. നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഈ ചായ രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വർധിക്കാനുമൊക്കെ ഉത്തമമാണ്. മാത്രമല്ല കഫിൻ ഇല്ലാത്തതിനാൽ ധൈര്യമായി തന്നെ ചെമ്പരത്തി ചായ ശീലമാക്കാം. ഗുണങ്ങൾ വിശദമായി വായിക്കാം
പ്രതിരോധശേഷി മെച്ചപ്പെടുത്തും
ചെമ്പരത്തി ചായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങൾക്കെതിരെ പോരാടുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം
രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചായയാണ് ചെമ്പരത്തി ചായ. ശരീരത്തിലെ നല്ല കൊളസ്ട്രേളിനേയും ചീത്ത കൊളസ്ട്രോളിനേയും സന്തുലിതമാക്കാൻ ഇവ സഹായിക്കും. ഇത് ഹൃദയത്തെ സംരക്ഷിക്കും.
ദഹനപ്രക്രിയ സുഗമമാക്കും
വയറിലെ വീർത്തിരിക്കുക, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ ചെമ്പരത്തി ചായ കുടിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ലാക്സേറ്റീവ് എന്ന ഘടകം കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തു. അതുവഴി ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
content highlight : Hibiscus-tea-benefits