പാക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റൻ്റ് സൂപ്പിനു പകരം ലഭ്യമായ പച്ചക്കറികൾ ഉപയോഗിച്ച് അൽപ്പം റാഗിപ്പൊടി കൂടി ചേർത്ത് രുചികരവും ആരോഗ്യപ്രദവുമായ സൂപ്പ് മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്തെടുക്കാം.
ചേരുവകൾ
- ഒലിവ് എണ്ണ- 1 സ്പൂൺ
- ചോളം- 1/4 കപ്പ്
- ഗ്രീൻപീസ്- 1/4 കപ്പ്
- ഉപ്പ്
- പച്ചക്കറികൾ
- വെള്ളം- 2 കപ്പ്
- റാഗി- 1 സ്പൂൺ
- കുരുമുളകുപൊടി- ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
- കാൽ കപ്പ് ഗ്രീൻപീസും, ചോളവും വേവിച്ച് മാറ്റി വയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് ഒരു സ്പൂൺ ഒലിവ് എണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേക്ക് വേവിച്ചെടുത്ത ഗ്രീൻപീസും, ചോളവും ചേർത്തിളക്കുക.
- കാരറ്റ്, ബീൻസ് എന്നിങ്ങനെ ലഭ്യമായ പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വഴറ്റുക.
- ഇടയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
- രണ്ട് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
- തിളച്ചു വരുമ്പോൾ ഒരു സ്പൂൺ റാഗി മാവ് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കി യോജിപ്പിക്കുക.
- കുറുകി തുടങ്ങുമ്പോൾ ആവശ്യത്തിന് കുരുമുളകുപൊടിയും, ഉപ്പ് കുറവാണെങ്കിൽ അതും ചേർത്തിളക്കുക.
- ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ കഴിച്ചു നോക്കൂ.
content highlight: ragi-soup-healthy-instant-recipe