നന്നായി പഴുത്ത ഞാലിപ്പൂവഴ പഴം ഉണ്ടോ? എങ്കിൽ ഇനി നല്ല തണുപ്പൻ ഹെൽത്തി ഷേക്ക് വീട്ടിൽ റെഡിയാക്കാം.
ചേരുവകൾ
- പാൽ- 400 മില്ലി
- പഴം- 2
- ബൂസ്റ്റ്- 1.5 ടേബിൾസ്പൂൺ
- പഞ്ചസാര- 3 ടേബിൾസ്പൂൺ
- കശുവണ്ടി- 5 അല്ലെങ്കിൽ നിലക്കടല- 1 ടേബിൾസ്പൂൺ
- നട്സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഫ്രീസറിൽ വച്ച പാലിലേക്ക് നന്നായി പഴുത്ത രണ്ട് ഞാലിപ്പൂവൻ പഴം, ഒന്നര ടേബിൾസ്പൂൺ ബൂസ്റ്റ്, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക.
- അഞ്ച് കശുവണ്ടിയോ ഒരു ടേബിൾസ്പൂൺ നിലക്കടലയോ ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്ക് ചേർക്കുക.
- കട്ടകളില്ലാതെ സ്മൂത്തായി അരച്ചെടുക്കുക. തണുപ്പോടെ തന്നെ കുടിക്കാം. മുകളിൽ അൽപ്പം നട്സോ, കൊക്കോപ്പൊടിയോ ചേർക്കാവുന്നതാണ്.
content highlight: sharjah-shake-instant-home-made-recipe