പൊറോട്ട പോലെ തന്നെ ട്രെൻഡിംഗാണ് കോയിൻ പൊറോട്ട. വലിപ്പത്തിൽ അൽപ്പം കുഞ്ഞനാണെങ്കിലും രുചിയിൽ മുൻപന്തിയിൽ തന്നെയാണ്.
ചേരുവകൾ
- മൈദ
- മുട്ട
- പഞ്ചസാര
- ഉപ്പ്
- വെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ അൽപ്പം മൈദ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
- അതിലേക്ക് അൽപ്പം പഞ്ചസാരയും ഉപ്പും ചേർത്തിളക്കുക.
- ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിക്കുക.
- മാവ് രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക.
- തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ടി കുറച്ച് പരത്തുക.
- നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അവ ചുരുട്ടിയെടുക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക്
- പൊറോട്ട വെച്ച് ഇരുവശങ്ങളും ചുട്ടെടുക്കുക.
content highlight: coin-parotta-instant-making-recipe