Recipe

ചിക്കനോട് താൽപ്പര്യമില്ലേ?. എങ്കിൽ പനീർ ട്രൈ ചെയ്തു നോക്കൂ| paneer fry

മിനിറ്റുകൾക്കുള്ളിൽ കുറച്ച് ചേരുവകൾ ഉപയോഗിച്ച്  പനീർ വറുത്തെടുക്കാം. അധികം പച്ചക്കറികൾ അരിയേണ്ട, വേവിക്കേണ്ട.

ചേരുവകൾ

പനീർ- 200 ഗ്രാം
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കാശമീരിമുളുകപൊടി- 1.5 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
നാരങ്ങ- 1
മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, ഒന്നര ടീസ്പൂൺ കാശ്മീരിമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.
  • അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂൺ, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും, കുറച്ച് എണ്ണയും ഒഴിച്ചിളക്കുക.
  • പനീർ ക്യൂബുകൾ, തയ്യാറാക്കിയ മസാലയിലേക്ക് ചേർത്ത് ഉടയാതെ ഇളക്കുക, മസാല നന്നായി പുരട്ടിയതിനു ശേഷം അൽപ്പ സമയം മാറ്റി വയ്ക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
  • മസാല പുരട്ടിയ പനീർ ഓരോന്നായി ചേർത്ത് വറുത്തെടുക്കാം.

content highlight: paneer-fry-instant-recipe