നിയമസഭ അന്താരാഷ്ട്ര പുസ്തകകോത്സവം; ‘ഒറ്റ – ജി കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതം’ പ്രകാശിപ്പിച്ചു

മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി എസ്. സുധീശന്‍ രചിച്ച ‘ഒറ്റ – ജി കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കി പ്രകാശനം ചെയ്തു. എതിര്‍ രാഷ്ട്രീയ നിലപാടുകളെയും ബഹുമാനത്തോടെ വീക്ഷിച്ചയാളാണ് ജി. കാര്‍ത്തികേയന്‍ എന്ന് സ്വാനുഭവത്തില്‍നിന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ വ്യക്തിപരമായി കാണാതെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായി അദ്ദേഹം കണ്ടുവെന്നും സ്പീക്കര്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയഗുരുവാണ് ജി. കാര്‍ത്തികേയനെന്നും അദ്ദേഹത്തില്‍നിന്നാണ് വായനയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സും തനിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ചടങ്ങില്‍ കെ എസ് ശബരീനാഥന്‍ അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം ആശംസകളര്‍പ്പിച്ചു. എസ് സുധീശന്‍ നന്ദി രേഖപ്പെടുത്തി. ഡി സി ബുക്‌സ് ആണ് പ്രസാധകര്‍.