Kerala

വന്‍ലഹരിവേട്ട; 10 കിലോ കഞ്ചാവുമായി നാലുപേർ പിടിയില്‍ – 10 kg ganja seized 4 accused arrested

കൊല്ലം ഓച്ചിറയിൽ 10 കിലോ കഞ്ചാവുമായി നാലുപേർ എക്സൈസിൻ്റെ പിടിയിൽ. ജില്ലയിലുടനീളം വിൽപന നടത്തുന്നതിനാണ് പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത്. വയനകം സ്വദേശി രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ പോലായി എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്.

കൊല്ലത്ത് ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഓച്ചിറ വയനകത്ത് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആണ് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.

STORY HIGHLIGHT: 10 kg ganja seized 4 accused arrested