ഹെൽമറ്റ് വയ്ക്കുമ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്നതാണ് മുടികൊഴിച്ചിൽ. താരനും ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഹെൽമറ്റ് വയ്ക്കുന്നതിലൂടെ ഉണ്ടാകാം.ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയർപ്പു വർധിപ്പിക്കുകയും ഈ നനവു ശിരോചർമത്തിൽ പൂപ്പലിനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരൻ വന്നുപെട്ടാൽ പിന്നെ മുടികൊഴിച്ചിൽ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകൾ തടയുന്നതിനും ഹെൽമെറ്റ് ലൈനറുകൾ പതിവായി വൃത്തിയാക്കുകയോ സ്കാർഫ് പോലുള്ളവ ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെൽമെറ്റ് തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കും.
തലയോട്ടിയിൽ അണുബാധ ഉണ്ടാകാതിരിക്കാൻ
content highlight :will-wearing-helmet-cause-hair-fall