ചെറിയ ചെമ്മീൻ കിട്ടിയാൽ ഇനി കറിക്കു വേണ്ടി മാറ്റേണ്ട അച്ചാർ തയ്യാറാക്കിക്കോളൂ. കുറച്ച് ചേരുവകൾ മതിയാകും.
ചേരുവകൾ
- ഉലുവ- 2 ടേബിൾസ്പൂൺ
- കടുക്- 2 1/2 ടേബിൾസ്പൂൺ
- നല്ലെണ്ണ- 250 മില്ലി
- ചെമ്മീൻ- 1 കിലോ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കാശ്മീരിമുളകുപൊടി- 1 കപ്പ്
- വെളുത്തുള്ളി- ആവശ്യത്തിന്
- പുളി- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കി അൽപ്പം മഞ്ഞൾ ചേർത്ത വെള്ളത്തിൽ കുതിർത്ത് മാറ്റി വയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഉലുവ, അര ടേബിൾസ്പൂൺ കടുക് എന്നിവ വറുത്തെടുക്കുക. അവ ചൂടാറിയതിനു ശേഷം പൊടിക്കുക.
- അതേ പാത്രത്തിലേക്ക് 250 മില്ലി നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
- ചെമ്മീൻ വെള്ളം കളഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്തു വറുക്കുക.
- ആവശ്യത്തിന് ഉപ്പും എണ്ണയിലേക്ക് ചേർക്കാം.
- അഞ്ച് മിനിറ്റിനു ശേഷം ചെമ്മീൻ എണ്ണയിൽ നിന്നും മാറ്റാം.
- അതേ എണ്ണയിലേക്ക് ഒരു കപ്പ് കാശ്മീരിമുളകുപൊടി ചേർത്തിളക്കുക. പച്ച മണം മാറി വരുമ്പോൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ വെളുത്തുള്ളി ആവശ്യത്തിനു ചേർത്തിളക്കാം.
- വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു കപ്പ് പുളി വെള്ളം ചേർക്കാം.
തുടർന്ന് ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. - വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി യോജിപ്പിക്കുക.
- അടുപ്പിൽ നിന്ന് മാറ്റി ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പം കയറാത്ത പാത്രത്തിൽ സൂക്ഷിക്കാം.
- ഫ്രിഡ്ജിൽ വച്ചാൽ ഇത് ആറ് മാസം വരെ കേടുകൂടാതിരിക്കും.
content highlight: chemmeen-achar-recipe-prawns-pickle