ഉപ്പേരി കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഒരു പച്ച കായ എടുത്തോളൂ കറുമുറു കഴിക്കാൻ ചിപ്സ് വറുത്തെടുക്കാം മിനിറ്റുകൾക്കുള്ളിൽ
ചേരുവകൾ
കായ
മഞ്ഞൾ
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് പച്ച കായ തൊലി കളഞ്ഞ് കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
തിളച്ചു വരുന്ന എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കായ കഷ്ണങ്ങൾ ചേർക്കുക.
അൽപ്പം മഞ്ഞളിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക.
കായ വെന്തു വരുമ്പോഴേയ്ക്കും മഞ്ഞൾപ്പൊടിയും ഉപ്പും കലക്കിയത് മുകളിലായി ഒഴിച്ചു കൊടുക്കുക.
ക്രിസ്പിയായ വറുത്തെടുത്ത ഉപ്പേരി എണ്ണയിൽ നിന്നും മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക.
content highlight: banana-chips-instant-recipe