തയ്യാറാക്കുന്ന വിധം
കുമ്പളം ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക…… ഓരോ കഷണത്തിനും ചുറ്റും ഫോർക് കൊണ്ട് നിറയെ തുളകൾ ഇടുക…. നേർപ്പിച്ച ചുണ്ണാമ്പ് വെള്ളത്തിൽ ( കുമ്മായം ഇത്തിരി എടുത്തു ഒരു കപ്പിൽ കലക്കി വെക്കുക…. കുറച്ചു സമയത്തിന് ശേഷം അതിന്റെ തെളി പച്ചവെള്ളം പോലെ മുകളിൽ കാണാം…. അത് കലങ്ങാതെ വലിയൊരു പാത്രത്തിലേക്ക് മാറ്റുക…. ആ തെളിയിൽ ആവശ്യത്തിന് വെള്ളം ചേർത്തു നേർപ്പിക്കുക ) ഈ കഷണങ്ങൾ 12 മണിക്കൂറിലേറെ ഇട്ടു വെയ്ക്കുക…. (ഞാൻ തലേന്നു ഉച്ചക്ക് ഇട്ടു വെച്ചത് പിറ്റേന്ന് രാവിലെ 8 മണിയോടെ ആണു എടുത്തത്). ഇങ്ങിനെ ഇട്ടു വെച്ചാൽ ആ കഷണങ്ങൾ നല്ല ബലം വെയ്ക്കും…… അവ എടുത്തു രണ്ട് മൂന്നു തവണ സുധജലത്തിൽ കഴുകുക…. ശേഷം അത് നന്നായി വേവിക്കുക…. വേറൊരു പാത്രത്തിൽ മധുരത്തിനു ആവശ്യമായ പഞ്ചസാര കുറച്ചു വെള്ളം ചേർത്തു തിളപ്പിച്ച് ഉരുക്കി എടുക്കുക, അതിലേക്ക് സുഗന്ധത്തിന് മൂന്നു നാല് ഏലക്കായ ചതച്ചു ചേർക്കുക…. വെന്ത കുമ്പളങ്ങ കഷണങ്ങൾ ചൂടോടു കൂടി തന്നെ തിളച്ചു കൊണ്ടിരിക്കുന്ന പഞ്ചസാര സിറപ്പിലേക്ക് കോരി ഇടുക….. ഒന്നോ രണ്ടോ മിനിറ്റ് ആ സിറപ്പിൽ ഇവ കിടന്നു തിളയ്ക്കട്ടെ…. ശേഷം ഇവ കോരിമാറ്റി തണുപ്പിക്കുക.