Kerala

വിസ്മയ കേസിൽ കിരൺ കുമാർ‌ സുപ്രീം കോടതിയിൽ; ശിക്ഷാവിധി റദ്ദാക്കണം – vismaya case kiran kumar supreme court appeal

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നും ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയിക്കാനായിട്ടില്ല. തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, കേസില്‍ മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കിരണിന്റെ ഹര്‍ജി സമര്‍പ്പിച്ചത്.

കഴിഞ്ഞ മാസം 30ന് പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. 2021 ജൂണിലാണ് ഭര്‍തൃവീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.

STORY HIGHLIGHT: vismaya case kiran kumar supreme court appeal