മെക്സിക്കോ സിറ്റി: ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പറഞ്ഞതിനെ വിമർശിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം. നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അങ്ങനെയായിരുന്നുവെന്നും ലോക ഭൂപടത്തിന്റെ മുന്നിൽ നിന്നുള്ള മാധ്യമ സമ്മേളനത്തിൽ അവർ പറഞ്ഞു. അയൽരാജ്യങ്ങളായ യുഎസും മെക്സിക്കോയും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നതാണ് ട്രംപിന്റെയും ഷെയ്ൻബോമിന്റെയും പ്രസ്താവനകൾ.