ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം കിടിലൻ സ്വാദിൽ കഴിക്കാവുന്ന ഒരു ഞണ്ട് കറിയുടെ റെസിപ്പി നോക്കിയാലോ? തേങ്ങാ അരച്ച് നല്ല നാടൻ സ്റ്റൈലിൽ തയ്യാറാക്കുന്ന ഒരു ഞണ്ട് കറിയുടെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
താളിക്കാന്‍ ആവശ്യമുള്ള ചേരുവകള്‍
തയാറാക്കുന്ന വിധം
ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം, നല്ല ജീരകം, കുരുമുളക് എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും കൂടി എണ്ണ തെളിയുന്നതു വരെ വഴറ്റുക. എണ്ണ തെളിഞ്ഞാല്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങ ചിരവിയതും കൂടി ഇട്ട് കുറച്ചു സമയം കൂടി വഴറ്റി തീ ഓഫ് ചെയ്യുക. ചൂടാറുമ്പോള്‍ അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക.
അരച്ച മിശ്രിതം ഒരു ചട്ടിയിലേക്കു ഒഴിക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് ഇത് തിളക്കുമ്പോള്‍ വൃത്തിയാക്കിയ ഞണ്ട് ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെന്ത ശേഷം വാങ്ങി വയ്ക്കുക. ഇനി ഇതിലേക്ക് താളിക്കാനായി ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അരിഞ്ഞു വച്ച വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടു നല്ലതുപോലെ വഴറ്റി കറിയിലേക്കു ഇട്ട് കൊടുക്കുക. സ്വാദിഷ്ടമായ ഞണ്ട് കറി തയാര്‍.