തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നീട്ടി. 120 ദിവസത്തേക്കാണ് നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.
അതേ സമയം പ്രശന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറിയും രംഗത്തെത്തി. കുറ്റാരോപണ മെമോക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാം. 2 കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.