കിടിലൻ സ്വാദിലൊരു കപ്പ ബിരിയാണി തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കാപ്പ ബിരിയാണിയുടെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1.കപ്പ – ഒരു കിലോ
- 2.എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ
- 3.സവാള – മൂന്ന് ചെറുത്, അരിഞ്ഞത്
- ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
- വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്
- കറിവേപ്പില – ഒരു പിടി
- മുളകുപൊടി – നാലു ചെറിയ സ്പൂൺ
- മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
- ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
- കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- 4.തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്
- 5.മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി – ഒരു നുള്ളു വീതം
തയ്യാറാക്കുന്ന വിധം
കപ്പ വേവിച്ചൂറ്റി വയ്ക്കുക. ശേഷം ഇറച്ചി കഴുകി വാരി, മൂന്നാമത്തെ ചേരുവ ചേർത്തിളക്കി, വെള്ളം ചേർക്കാതെ വേവിക്കുക. ഇറച്ചി വേവുന്ന സമയം കൊണ്ടു തേങ്ങ എണ്ണയില്ലാതെ വറുത്തു ചുവന്നു വരുമ്പോൾ ഓരോ നുള്ളു വീതം മല്ലിപ്പൊടിയും മുളകുപൊടിയും മസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി മയത്തിൽ അരച്ചു വയ്ക്കുക. ഇറച്ചി നന്നായി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചൂറ്റിയ കപ്പ ചേർത്തു നന്നായി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി വറുത്തരച്ച തേങ്ങാ മിശ്രിതം ചേർത്തു റൂൾത്തടി കൊണ്ടു നന്നായി ഉടച്ചിളക്കണം. കപ്പ ബിരിയാണി തയാർ.