ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ ചിക്കൻ കറിയുടെ സ്വാദിൽ ഒരു ഉള്ളി കറി തയ്യാറാക്കിയാലോ? വളരെ രുചികരമായ ഈ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം വാളന്‍ പുളി കുറച്ച് മിനിറ്റ് ചൂടുവെള്ളത്തില്‍ കുതര്‍ത്തിവയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് മാറ്റി ചെറിയ പാത്രത്തില്‍ വയ്ക്കുക. ഒരു പാന്‍ ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞ ഉള്ളി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം പുളി പിഴിഞ്ഞത് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
നന്നായി വറ്റുന്നത് വരെ തിളപ്പിക്കുക. 1/2 ടീസ്പൂണ്‍ പഞ്ചസാര, ഒരു ചെറിയ കഷണം ശര്‍ക്കര ചേര്‍ക്കുക. ഇനി പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക.ഇത് പൊട്ടിയതിന് ശേഷം ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി കറിയില്‍ ചേര്‍ക്കുക. നന്നായി മിക്സ് ചെയ്യുക. ഉള്ളി കറി തയ്യാർ.