Food

വളരെ സ്വാദിഷ്‌ടമായ ഒരു പാൽ കൊഴുക്കട്ട തയ്യാറാക്കിയാലോ?

വളരെ സ്വാദിഷ്ടമായ ഒരു പാൽ കൊഴുക്കട്ട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പാൽ കൊഴുക്കട്ടയുടെ റെസിപ്പി നോക്കാം,

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി ഒരു കപ്പ്
  • തേങ്ങാപ്പാൽ 1 തേങ്ങയുടെ (ഇതിന്റെ ഒന്നാംപാലും രണ്ടാംപാലും മാറ്റിവെക്കണം)
  • ഉള്ളി ഒന്ന്
  • കറിവേപ്പില ഒരു പിടി
  • ജീരകം ഒരു നുള്ള്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിൽ ആവശ്യാനുസരണം ഉപ്പ് ചേർത്ത് ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക. അത് ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ബോളുകൾ ആക്കി മാറ്റിവയ്ക്കുക. അതിനുശേഷം രണ്ടാം പാലിൽ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ജീരകവും ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക.

ഇത് നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് ഒന്നാംപാൽ ചേർക്കുക. അതും കൂടി തിളയ്ക്കുമ്പോൾ ഈ അരിപ്പൊടി കൊണ്ടുണ്ടാക്കിയബോളുകൾ തിളച്ച വരുന്ന പാലിലേക്ക് ചേർക്കുക. അതൊന്നു കുറുകി വരാനായി രണ്ട് ടീസ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തിൽ ചാലിച്ച് ഈ തേങ്ങ പാലിലേക്ക് ഒഴിക്കുക. ഒരു 10 മിനിറ്റ് ഇത് മൂടിവയ്ക്കുക. പിടി റെഡി.