മലയാളത്തിന്റെ ഭാവഗായകന് പി.ജയചന്ദ്രന് വിടവാങ്ങുമ്പോള്‍ സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ്. അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ്. സഹോദര തുല്യനായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.
‘ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് സുധാകരന് വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു’-. യേശുദാസ് പറഞ്ഞു.