Kerala

ആലപ്പുഴയിൽ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കും | cpm alappuzha district conference begins today

ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കം. സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുദിവസവും പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുഴുവൻ സമയവും പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളും പരിഹാര മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്യും. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.

46 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 15 ഏരിയകളിൽ നിന്നായി 407 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ മുതിർന്ന നേതാവ് ജി.സുധാകരൻ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധി അല്ല. ഇത്തവണ ജില്ലാ കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകും.