എവിടെവെച്ചും എപ്പോള്‍വേണമെങ്കിലും പൊള്ളലേല്‍ക്കാം. തിളച്ചവെള്ളം ദേഹത്തുവീണും ആവിതട്ടിയും ചൂടുള്ള പാത്രത്തില്‍ സ്പര്‍ശിക്കുമ്പോഴുമെല്ലാം പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്.പൊള്ളലേറ്റാല്‍ നമ്മൾ പണ്ടുമുതൽ ചെയ്തു വരുന്നതാണ് മഷിയോ പേസ്റ്റോ പുരട്ടുന്നത്. എന്നാൽ ഇത് ശരിയായ രീതിയല്ല എന്ന് എത്രപേർക്കറിയാം? ഇത് തെറ്റാണെന്ന് മാത്രമല്ല, പൊള്ളല്‍ ഗുരുതരമാകാനും കാരണമാകും. പൊള്ളലേറ്റാല്‍ എന്തുചെയ്യണമെന്ന് കൃത്യമായ ധാരണവേണം.
ആദ്യം ചെയ്യേണ്ടത്
പൊള്ളലേറ്റ ആളെ പൊള്ളലേറ്റ വസ്തുവില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാം.
പൊള്ളിയഭാഗത്ത് വസ്ത്രമോ മറ്റോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ശ്രദ്ധയോടെ നീക്കാം.
പൈപ്പ് തുറന്ന് പൊള്ളിയഭാഗം അതിന് അടിയിലാക്കി പിടിക്കാം. 10-15 മിനിറ്റ് ഇങ്ങനെ ചെയ്യാം.
പൊള്ളിയഭാഗം പോളിത്തീന്‍കവറില്‍ പൊതിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകാം.
തേനും പേസ്റ്റും വേണ്ട
പൊള്ളിയ ഭാഗത്ത് തേനോ ടൂത്ത്‌പേസ്റ്റോ പുരട്ടരുത്.
തേനിലും പേസ്റ്റിലും അടങ്ങിയ രാസവസ്തുക്കള്‍ ചര്‍മത്തിനകത്തു കടക്കുകയും പഴുപ്പും അണുബാധയും ഉണ്ടാവുകയും ചെയ്യും.
കാപ്പിപ്പൊടി, മഷി എന്നിവയും പൊള്ളിയഭാഗത്ത് പുരട്ടരുത്.
വേദന കുറയ്ക്കാന്‍ ആവശ്യമെങ്കില്‍ ഐസ്‌ക്യൂബുകള്‍ വയ്ക്കാം.
പൊള്ളിയഭാഗത്തെ കുമിളകള്‍ പൊട്ടിക്കാന്‍ ശ്രമിക്കരുത്.
കുമിള പൊട്ടാതിരിക്കാനായി വൃത്തിയുള്ള തുണികൊണ്ട്, മുറുകാത്ത രീതിയില്‍ കെട്ടിവയ്ക്കാം.
കുമിള പൊട്ടിയിട്ടുണ്ടെങ്കില്‍, ആ ഭാഗം വൃത്തിയുള്ള തുണികൊണ്ട് തുടച്ച് ആന്റിബയോട്ടിക് ഓയിന്‍മെന്റ് പുരട്ടാം.
തീവ്രതയനുസരിച്ച് പൊള്ളലുകളെ മൂന്നായി തിരിച്ചിട്ടുണ്ട്.