Health

ആർത്തവവിവരാമം: ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ? | menopause

ആർത്തവം നിൽക്കുമ്പോൾ സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒരുപാട് ആണ്

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിൽ ഒന്നാണ് ആർത്തവ വിരാമം. 50 വയസ്സ് ശേഷമാണ് ആർത്തവവിരാമം സ്ത്രീകളിൽ സംഭവിക്കുന്നത്. ചിലരുടെ ശരീര പ്രകൃതി അനുസരിച്ച് അത് നേരത്തെയും ആകാം. ആർത്തവം നിൽക്കുമ്പോൾ സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒരുപാട് ആണ്. പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുമ്പോഴാണ് ആർത്തവം നിലക്കുന്നത്. ആർത്തവവിവരാമം അടുക്കുമ്പോൾ ചില ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങും

 

  ശരീര ഭാരം വര്‍ധിക്കുക
ആര്‍ത്തവിരാമ സമയത്ത് സ്ത്രീകള്‍ക്ക് ശരീര ഭാരം വര്‍ധിക്കുന്നു. അടിവയര്‍ ചാടുന്നതും ഒരു ലക്ഷണമാണ്. മെറ്റബോളിസം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍. ശരീര ഭാരം നിയന്ത്രിക്കുന്നതിന് മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ആവശ്യം.

 അമിത ചൂട്
പലര്‍ക്കും ഈ സമയത്ത് ശരീരത്തിന് അമിത ചൂട് ഉയരാനിടയുണ്ട്. രാത്രി സമയങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യും.

ക്രമരഹിതമായ ആര്‍ത്തവം

മെനോപോസ് എന്ന് അറിയപ്പെടുന്ന ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ ആര്‍ത്തവ ചക്രം ക്രമരഹിതമാകും. ചിലര്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്ന ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്.

 മൂഡ് സ്വിങ്‌സ്

ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് തന്നെ ഈ സമയത്ത് മൂഡ്‌സ്വിങ്‌സ് ഉണ്ടാകും. ഇത് ഉത്കണ്ഠ, വിഷാദം, അകാരണമായ ദേഷ്യം എന്നിവഉണ്ടാക്കിയേക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ വൈകാരികതയുണ്ടാക്കുന്ന സമയം കൂടിയാണിത്

  ഉറക്കത്തിലെ അസ്വസ്ഥതകള്‍

ആര്‍ത്തവ വിരാമത്തോട് അടുക്കുന്ന സമയത്ത് ഉറക്കം ശരിയായ രീതിയലല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രാത്രിയില്‍ ഇടക്കിടെ ഉണരുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ സാധാരണ പ്രശ്‌നങ്ങളാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനായി ശരിയായ ഭക്ഷണവും വ്യായായവും തന്നെയാണ് പോംവഴി.

content highlight : 5-things-to-expect-when-approaching-menopause