ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കിയാലോ? ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നഒരു ചമ്മന്തി റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
- തേങ്ങ – അര മുറി
- ചെറിയുള്ളി – 6 എണ്ണം
- വെള്ളുത്തുള്ളി – 7അല്ലി
- ഉണക്ക മുളക് – 5 എണ്ണം
- കറിവേപ്പില – 1 തണ്ട്
- വാളന്‍ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഒരു ചട്ടിയിലിട്ട് ചൂടാക്കുക. നന്നായി പൊടിയുന്ന പരുവം വരെ ചൂടാക്കുക. കൂടെ ഉണക്കമുളക്, വെള്ളുത്തുള്ളി എന്നിവ കൂടി ചൂടാക്കുക. ശേഷം തേങ്ങ, പുളി, ചെറിയുള്ളി, കറിവേപ്പില, പാകത്തിന് ഉപ്പ്, ഉണക്ക ചെമ്മീന്‍, മുളക്, വെള്ളുതുള്ളി ഇവ എല്ലാം കൂടി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഉണക്ക ചെമ്മീന്‍ ചമ്മന്തി തയ്യാര്‍.