Kerala

ലൈംഗിക അതിക്രമ പരാതി; അസിം ഫാസിലിന്റെ ഫോൺ ഓഫ്, ഒളിവിൽ

അസീം ഫാസിലിനെ എംഡിടിവി യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യും

എംഡിടിവി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അംഗമായ അസീം ഫാസിലിനെ സസ്പെൻഡ് ചെയ്യും. മൂന്നു വനിതകളിൽ നിന്നും ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ. ഫെഫ്‌ക എംഡിടിവി -യുടെ ഔദ്യോഗിക ഇ-മെയിലിൽ മൂന്നു വനിതകളിൽ നിന്നും ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പരാതികൾ ലഭിക്കുകയുണ്ടായി, പ്രസ്തുത പരാതികളിലെ ഗൗരവം മനസ്സിലാക്കിയ ഫെഫ്‌ക എംഡിടിവി യൂണിയൻ പരാതികൾ ഫെഫ്‌ക വനിതാ സെല്ലിലേക്ക് കൈമാറുകയും ചെയ്‌തു.

തുടർന്ന് ഫെഫ്‌ക എംഡിടിവി യൂണിയൻ ഓഫീസിൽ യോഗം ചേരുകയും പരാതിക്കാരായ വനിതകളെയും കുറ്റാരോപിതനായ എംഡിടിവി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അംഗം അസീം ഫാസിൽനെയും വിളിച്ചുവരുത്തി ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേൾക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്‌തു. പരാതിക്കാരിൽ ഒരംഗം തിരുവല്ലം പോലീസ് സ്റ്റേഷനിൽ പ്രസ്‌തുത പരാതിയുമായി ബന്ധപ്പെട്ട നിയമ സംരക്ഷണം തേടിയതിന്റെ പശ്ചാത്തലത്തിൽ, നിയമപരമായ പരിഹാരം ഉണ്ടാകുന്നതുവരെ അസീം ഫാസിലിനെ എംഡിടിവി യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.

തിരുവല്ലം പോലീസ് സ്റ്റേഷനിലെ പരാതിയുടെ അടിസ്ഥാനത്തിൽ അസീം ഫാസിൽ നിയമപരമായി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്ന പക്ഷം അസീമിനെ എംഡിടിവി യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുവാനും കമ്മറ്റി ശുപാർശ ചെയ്തു. നിലവിൽ അസിം ഫാസിൽ ഫോൺ ഓഫ് ആക്കി ഒളിവിൽ ആണ്.