ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ റെസിപ്പിയിതാ, വഴുതനങ്ങ വെച്ച് ഒരു കിടിലൻ റെസിപ്പി. വഴുതനങ്ങ കഴിക്കാത്തവരും കഴിച്ചുപോകും. അത്രയ്ക്കും സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകള്‍
- 1.വഴുതനങ്ങ – 250 ഗ്രാം, നീളത്തില്‍ അല്പം വലുപ്പത്തില്‍ അരിഞ്ഞത്
- 2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
- 3.കടുക് – ഒരു ചെറിയ സ്പൂണ്‍
- 4.ഉപ്പ് – പാകത്തിന്
- മഞ്ഞള്‍പ്പൊടി – കാല് ചെറിയ സ്പൂണ്‍
- കറിവേപ്പില – പാകത്തിന്
- 5.മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
- മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
- പെരുംജീരകംപൊടി – അര ചെറിയ സ്പൂണ്‍
- ജീരകം പൊടി – കാല് ചെറിയ സ്പൂണ്‍
- ഉലുവപ്പൊടി – ഒരു നുള്ള്
- 6.നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ നീളത്തില്‍ അല്പം വലുപ്പത്തില്‍ മുറിച്ചു വയ്ക്കണം. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വഴുതനങ്ങ ചേര്‍ത്തു അഞ്ചു മിനിറ്റ് വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കുക. മസാല മൂത്തുവരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക. വെന്തു വരുമ്പോള്‍ മൂടി തുറന്നു നാരങ്ങാനീരും ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.