Thiruvananthapuram

റണ്‍വേ നവീകരണം; രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ തിരുവനന്തപുരം വിമാനത്താവള റണ്‍വേ അടച്ചിടും; നവീകരിച്ചിട്ട് ഏഴുവര്‍ഷം കഴിഞ്ഞു

റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സര്‍വീസുകളുടെ സമയമാണ് പുനക്രമീകരിച്ചിരിക്കുന്നത്.

പുതിയ സമയക്രമം വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിക്കും. രാവിലെ 8.50 ആണ് അവസാന സര്‍വീസ്. മാര്‍ച്ച് 29 വരെയാണു റണ്‍വേ നവീകരണമെന്നതിനാല്‍ അതുവരെ ഇതേ നില തുടരും. 3374 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റണ്‍വേയുടെ ഉപരിതലം പൂര്‍ണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഘര്‍ഷണം ഉറപ്പാക്കി പുനര്‍നിര്‍മിക്കാനാണ് തീരുമാനം.ഇതിനൊപ്പം നിലവിലെ എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം എല്‍ഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാര്‍ ലൈറ്റ് സ്ഥാപിക്കും.

ഒരു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണു റണ്‍വേ നവീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. യാത്രക്കാര്‍ക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സര്‍വീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സര്‍വീസുകള്‍ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യും. കൂടാതെ ഏപ്രില്‍ മുതലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ പദ്ധതിയുണ്ട്.

CONTENT HIGH LIGHTS; runway renovation; Thiruvananthapuram airport runway will be closed from 9 am to 6 pm; Seven years have passed since the renovation

Latest News