Health

പ്രമേഹത്തെ നിയന്ത്രിക്കണോ? ദിവസവും ചെയ്യാം ഈ 5 കാര്യങ്ങൾ | diabetes

ഇത് വന്നു കഴിഞ്ഞാൽ നിയന്ത്രണത്തിൽ കൊണ്ടുപോവുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്.

 

ഇന്ന് ജീവിതശൈലി രോഗങ്ങളിൽ പൊതുവേ കണ്ടുവരുന്നതാണ് പ്രമേഹം. ജീവിതശൈലി കൊണ്ടോ പാരമ്പര്യം കൊണ്ടു പ്രമേഹം വരാം. ഇത് വന്നു കഴിഞ്ഞാൽ നിയന്ത്രണത്തിൽ കൊണ്ടുപോവുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. താഴെപ്പറയുന്ന ചില കാര്യങ്ങൾ പ്രമേഹം നിയന്ത്രണത്തിൽ ആക്കാൻ നിങ്ങളെ സഹായിക്കാം

 ഭക്ഷണത്തിന് ശേഷം 500 സ്റ്റെപ്പുകള്‍

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ഭക്ഷണത്തിന് ശേഷം ദിവസവും 500 സ്റ്റേപ് നടക്കുന്നത് പേശികള്‍ക്ക് കരുത്തും രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നെല്ലിക്ക-മഞ്ഞള്‍ ജ്യൂസ്

പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ നെല്ലിക്കയും മഞ്ഞളും പ്രധാനികളാണ്. നെല്ലിക്കയില്‍ ക്രോമിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസിനൊപ്പം ഒരു നുള്ള് മഞ്ഞളും ചേര്‍ത്തു കുടിക്കാം.

 ഉലുവ വെള്ളം

പ്രമേഹം നിയന്ത്രിക്കുന്നതിന് മികച്ചതാണ് ഉലുവ. ഇവയില്‍ അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കും. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കും.

 

ഉള്ളി സാലഡ്

ഉള്ളി അല്ലെങ്കില്‍ സവോള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നാല് മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിയില്‍ സല്‍ഫര്‍ സംയുക്തങ്ങളും ഫ്ലവൊനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിക്കാന്‍ സഹായിക്കും. ദിവസവുമുള്ള ഭക്ഷണത്തില്‍ സാലഡായും അല്ലാതെയും ഉള്ളി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ, കടുകെണ്ണ, എക്ട്ര വെര്‍ജിന്‍ ഓയില്‍ എന്നിവ ഉപയോഗിച്ച പാകം ചെയ്യുന്നത് കൊളസ്‌ട്രോള്‍ ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചുകൊണ്ട് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കാനും സഹായിക്കും.

ഉലുവ വെള്ളം തയ്യാറാക്കാന്‍

തലേന്ന് ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. ഉലുവ വെള്ളം പതിവാക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തും.

 

content highlight : 5-easy-daily-diet-routines-to-control-diabetes-naturally-expert