Food

എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ചിക്കന്‍ 65 | Chicken 65

ഹോട്ടലുകളില്‍ കിട്ടുന്ന അതെ രുചിയിൽ ചിക്കന്‍ 65 വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചിക്കൻ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ
  • മുട്ട-1
  • അരിപ്പൊടി, മൈദ, കോണ്‍ഫ്ളോര്‍-2 സ്പൂണ്‍
  • മുളകുപൊടി-2 സ്പൂണ്‍
  • ഗ്രാമ്പൂ-2
  • കറുവാപ്പട്ട
  • ഏലയ്ക്ക-2
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
  • പച്ചമുളക്-5
  • തൈര്-2 കപ്പ്
  • നാരങ്ങാനീര്
  • ഉപ്പ്
  • എണ്ണ
  • മല്ലിയില
  • സവാള വറുത്തത് (അലങ്കാരത്തിന്)

തയ്യാറാക്കുന്ന വിധം

മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്‍ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് അലങ്കരിക്കാം.