Food

ഉച്ചയൂണിന് ഈസി ചിക്കന്‍ റോസ്റ്റ് ആയാലോ?

ഉച്ചയൂണിന് ഈസി ചിക്കൻ റോസ്റ്റ് ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചിക്കൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1.ചിക്കന്‍ – ഒരു കിലോ
  • 2.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍
  • കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
  • 3.വെളുത്തുള്ളി – 10 അല്ലി
  • ചുവന്നുള്ളി – 10
  • ഇഞ്ചി – ഒരിഞ്ചു കഷണം
  • ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
  • 4.എണ്ണ – പാകത്തിന്
  • 5.സവാള – നാലു വലുത്
  • 6.ഇഞ്ചി അരച്ചത് – മുക്കാല്‍ വലിയ സ്പൂണ്‍
  • വെളുത്തുള്ളി അരച്ചത് – മുക്കാല്‍ വലിയ സ്പൂണ്‍
  • 7.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
  • 8.ഈന്തപ്പഴം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
  • ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍
  • കറിവേപ്പില – പാകത്തിന്
  • 9.കുരുമുളകു തരുതരുപ്പായി പൊടിച്ചത് – ഒന്നര വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങളാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തശേഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി മയത്തില്‍ അരച്ചു വയ്ക്കണം. എണ്ണ ചൂടാക്കി സവാള വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേര്‍ത്തു വഴറ്റുക. പച്ചമണം മാറുമ്പോള്‍ അരപ്പു ചേര്‍ത്തു വഴറ്റിയശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക. വെള്ളം മുഴുവന്‍ വറ്റിയശേഷം അതിലേക്ക് എട്ടാമത്തെ ചേരുവയും പാകത്തിനുപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കി അല്‍പം വെള്ളവും ചേര്‍ത്ത് ഏതാനും മിനിറ്റ് അടച്ചു വച്ചു വേവിക്കുക. വെന്തശേഷം കുരുമുളകു ചതച്ചതും വിതറി ചൂടോടെ വിളമ്പുക.