തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (59 ) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലർചെയാണ് കൃഷ്ണൻ കുട്ടിയെ ആന ആക്രമിച്ചത്. തുവ്വക്കാട് പോത്തന്നൂരിൽ നിന്നും എത്തിയ പെട്ടി വരവിലെ ആന ജാറം മൈതാനിയിൽ വച്ച് വിരണ്ട് ആൾക്കൂട്ടത്തിലേക്കോടി കൃഷ്ണൻകുട്ടിയെ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ മരിച്ചു. പിതാവ്: പരേതനായ കോത. മാതാവ്: പരേതയായ നീലിക്കുട്ടി. ഭാര്യ: പ്രേമ. മക്കൾ: അഭിജിത്, അമൽ.
CONTENT HIGHLIGHT: puthiyangadi elephant attack