സ്‌കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് ഒരു കുഞ്ഞു സർപ്രൈസ് ഒരുക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീഫ് ബർഗറിന്റെ റെസിപ്പിയിതാ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി വിരലുകൾ കൊണ്ടു മെല്ലേ യോജിപ്പിക്കുക. അധികം കുഴച്ചാൽ പാറ്റീസിന്റെ മൃദുത്വം നഷ്ടപ്പെടും. ഇതിൽ നിന്നു ചെറിയ ഉരുളകൾ ഉണ്ടാക്കി കനം കുറ ഞ്ഞ പാറ്റീസ് ആക്കണം. വേവിക്കുമ്പോൾ വട്ടം കുറയും എന്നതിനാല്‍ ബണ്ണിനെക്കാൾ അൽപം കൂടി വലുപ്പത്തിൽ പാറ്റീസ് തയാറാക്കണം.
ചൂടായ തവയിൽ പാറ്റീസ് വച്ച് തിരിച്ചും മറിച്ചുമിട്ടു വേവിക്കാം. പാറ്റീസിനു നടുവിൽ വിരലുകൾ കൊണ്ടു മെല്ലേ അമർത്തി ഒരു കുഴിയുണ്ടാക്കണം. വെന്തു വരുമ്പോൾ പാറ്റീസ് പൊങ്ങി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. (ആവശ്യമെങ്കിൽ ചുട്ടെടുക്കുന്ന സമയത്ത് പാറ്റീസിനു മുകളില്‍ ബാർബിക്യു സോസ് പുരട്ടാം.) ബണ്‍ രണ്ടായി മുറിച്ച്, ലെറ്റൂസും സവാളയും തക്കാളിയും വച്ച് അതിനു മുകളിൽ വറുത്ത പാറ്റീസും വച്ചു വിളമ്പാം. ആവശ്യമെങ്കില്‍ ചീസ് സ്ലൈസും വയ്ക്കാം.