Kerala

ബത്തേരി അർബൻ ബാങ്ക് നിയമനം; ഐ സി ബാലകൃഷ്ണൻ എൽഎൽഎ നൽകിയ ശുപാർശക്കത്ത് പുറത്ത്, എൽഎൽഎയുടെ വാദങ്ങൾ പൊളിയുന്നു ? | ic balakrishnans recommendation letter is out

കോൺഗ്രസ്‌ പ്രവർത്തകന്റെ മക്കൾക്ക്‌ സ്വീപ്പർ നിയമനത്തിന്‌ കത്ത്‌ നൽകി

വയനാട്: കോൺഗ്രസ് പ്രവർത്തകൻ്റെ മകളെ ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ശുപാർശ ചെയ്യുന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ കത്ത് പുറത്ത്. കോൺഗ്രസ്‌ പ്രവർത്തകന്റെ മക്കൾക്ക്‌ സ്വീപ്പർ നിയമനത്തിന്‌ കത്ത്‌ നൽകി. 2021ലെ ഈ നിയമനം എൻ എം വിജയന്റെ മകൻ ജിജേഷിനെ പിരിച്ചുവിട്ട ഒഴിവിലേക്കായിരുന്നു എം എൽ എ ശുപാർശ നടത്തിയത്. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ എൻ എം വിജയൻ പരാമർശിച്ചിരുന്നു. സഹകരണ ബാങ്കുകളില്‍ കോൺഗ്രസ് പ്രവർത്തകരുടെ നിയമനത്തിനായി ഇടപെട്ടിട്ടില്ലെന്ന ഐ സി ബാലകൃഷ്ണൻ എൽഎൽഎയുടെ വാദം പൊളിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

അതേസമയം, വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ അത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിൽ. അത്മഹത്യപ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും വയനാട്ടിൽ നിന്ന് മാറിനിൽകുന്നതായാണ് വിവരം. ഐ സി ബാലകൃഷ്ണൻ എം എൽ എ ഹോസ്റ്റലിലുണ്ടെന്ന് ഓഫീസ്‌ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച്‌ ഓഫ് ആണ്. നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതിയിൽ നൽകിയിട്ടുണ്ട്‌.

CONTENT HIGHLIGHT: ic balakrishnans recommendation letter is out