Kerala

ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിൽ കഴിയുന്ന പതിനാലുകാരിയെ പീഡിപ്പിച്ചത് പലതവണ; നാൽപ്പതുകാരൻ അറസ്റ്റിൽ | pocso case man arrested

കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്

ഇടുക്കി: പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. പൈനാവ് സ്വദേശിയാണ് പിടിയിലായത്. അച്ഛനും അമ്മയും ഉപേക്ഷിച്ച പതിനാലുകാരി ചൈൽഡ് ലൈനിൻറെ സംരക്ഷണയിലായിരുന്നു.

മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല ദിവസങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. എറണാകുളത്തു നിന്നുമാണ് ഇടുക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

CONTENT HIGHLIGHT: pocso case man arrested